ബംഗാളില്‍ തൃണമൂലിന്റെ തേരോട്ടം; പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൂത്തുവാരി

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്
തൃണമൂല്‍ പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം/പിടിഐ
തൃണമൂല്‍ പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം/പിടിഐ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്. അര്‍ധരാത്രിയിലും തുടര്‍ന്ന വോട്ടെണ്ണലില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇതുവരെയുള്ള ഫലം അനുസരിച്ച് 34,894 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ ടിഎംസി വിജയിച്ചു. 677 സീറ്റുകളില്‍ പാര്‍ട്ടി ലീഡ് ചെയ്യുന്നുണ്ട്. 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 

ബിജെപി 9,656 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ വിജയിച്ചു. 166 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. സിപിഎം 2,926 സീറ്റുകളില്‍ വിജയിച്ചു. 83 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസും 2,926 സീറ്റുകളില്‍ വിജയിച്ചു. 83 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 

6,335 പഞ്ചായത്ത് സമിതികളില്‍ ടിഎംസി വിജയിച്ചു. 214 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി 973 പഞ്ചായത്ത് സമിതി സീറ്റുകളില്‍ വിജയിച്ചു. 48 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സിപിഎം 173 സീറ്റുകളില്‍ വിജയിച്ചു. 15 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 258 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. 7 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 9,728 പഞ്ചായത്ത് സമിതികളാണ് ബംഗാളില്‍ ഉള്ളത്. 

635 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ ടിഎംസി വിജയിച്ചു. 164സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 21 സീറ്റുകളില്‍ ബിജെപി വിജയിച്ചു. 6 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സിപിഎം രണ്ട് സീറ്റുകളില്‍ വിജയിച്ചു. 1 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 6 സീറ്റുകളില്‍ വിജയിച്ചു. ആറിടത്ത് ലീഡ് ചെയ്യുന്നുണ്ട്. 928 ജില്ലാ പഞ്ചായത്ത് സീറ്റുകളാണ് ബംഗാളില്‍ ഉള്ളത്. 

ഇത് ജനങ്ങളുടെ വിജയമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. 'പ്രതിപക്ഷ പാര്‍ട്ടികള്‍ ആളിക്കത്തിച്ച അക്രമത്തിന്റെ തീ തെരഞ്ഞെടുപ്പിന്റെ അവസാനം വരെ തുടര്‍ന്നുവെന്ന് ടിഎംസി ട്വിറ്ററിലൂടെ ആരോപിച്ചു. തങ്ങളുടെ പ്രവര്‍ത്തകരെ ബിജെപിയുടെ ഗുണ്ടകള്‍ ആക്രമിച്ചു കൊലപ്പെടുത്തിയെന്നും തൃണമൂല്‍ ആരോപിച്ചു. 

36 പേരാണ് തെരഞ്ഞെടുപ്പ് ദിനങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. ബൂത്തു പിടുത്തവും അക്രമവും നടന്നതിനെ തുടര്‍ന്ന് 696 ബൂത്തുകളില്‍ റീപോളിങ് നടത്തിയിരുന്നു. അതേസമയം, ചൊവ്വാഴ്ചയും ബംഗാളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറി. സൗത്ത് പര്‍ഗാനയില്‍ കൗണ്ടിങ് സ്റ്റേഷന്  മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ 2 ഐഎസ്എഫ് പ്രവര്‍ത്തകര്‍ അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com