'ഞങ്ങള്‍ നിഷ്പക്ഷരല്ല, ഇന്ത്യ സമാധാനത്തിന്റെ ഭാഗത്താണ്'; യുഎസ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് മോദിയുടെ നിര്‍ണായക പ്രസ്താവന

യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷരല്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
നരേന്ദ്ര മോദി, ജോ ബൈഡന്‍/പിടിഐ
നരേന്ദ്ര മോദി, ജോ ബൈഡന്‍/പിടിഐ

ന്യൂഡല്‍ഹി: യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷരല്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്‍പ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തിലാണ് യുക്രൈന്‍ യുദ്ധത്തില്‍ പ്രധാനമന്ത്രി നിര്‍ണായക പ്രസ്താവന നടത്തിയിരിക്കുന്നത്. 'ചിലര്‍ പറയുന്നു ഞങ്ങള്‍ നിഷ്പക്ഷരാണെന്ന്. എന്നാല്‍ ഞങ്ങള്‍ നിഷ്പക്ഷരല്ല. ഞങ്ങള്‍ സമാധാനത്തിന്റെ ഭാഗത്താണ്'- അദ്ദേഹം പറഞ്ഞു. 

'ഇന്ത്യയുടെ നിലപാട് ലോകത്തിന് നല്ലതുപോലെ അറിയുന്നതാണ്. ഇന്ത്യയുടെ പ്രഥമ പരിഗണന സമാധാനത്തിനാണെന്ന് ലോകത്തിന് പൂര്‍ണ വിശ്വാസമുണ്ട്. എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര നിയമത്തെയും രാജ്യങ്ങളുടെ പരമാധികാരത്തെയും മാനിക്കണം, തര്‍ക്കങ്ങള്‍ നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും പരിഹരിക്കപ്പെടണം, യുദ്ധത്തിലൂടെയല്ല. സംഘര്‍ഷം അവസാനിപ്പിക്കാനും ശാശ്വതമായ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുമുള്ള എല്ലാ യഥാര്‍ത്ഥ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കും'- പ്രധാനമന്ത്രി പറഞ്ഞു. 

യുദ്ധം അവസാനിപ്പിക്കണമെന്നും സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി നേരത്തെ റഷ്യന്‍ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് എതിരായുള്ള യുഎന്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. റഷ്യക്ക് എതിരായ കടുത്ത പ്രസ്താവനകളും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി മോദി മുന്‍കൈ എടുക്കണമെന്ന യുഎസ് പ്രസിഡന്റ് ബൈഡന്റെ ആവശ്യത്തോടും ഇന്ത്യ കരുതലോടെയാണ് പ്രതികരിച്ചത്. എന്നാല്‍, പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പുള്ള ഇന്ത്യ നിഷ്പക്ഷരല്ലെന്ന പ്രതികരണം, ലോകരാജ്യങ്ങള്‍- ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com