ലോകമാന്യ തിലക് എക്‌സ്പ്രസില്‍ തീപിടുത്തം, ഇറങ്ങിയോടി യാത്രക്കാര്‍; വിഡിയോ

ബാസിന്‍ ബ്രിഡ്ജില്‍ എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്
ട്രെയിനിന് തീപിടിച്ചപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്
ട്രെയിനിന് തീപിടിച്ചപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്

ചെന്നൈ; ചെന്നൈയില്‍ ലോകമാന്യ തിലക് എക്‌സ്പ്രസില്‍ തീപിടുത്തം. ബാസിന്‍ ബ്രിഡ്ജില്‍ എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ എഞ്ചിനില്‍ നിന്ന് എസിയിലേക്കുള്ള കേബിളിന് തീപിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

തീ ശ്രദ്ധയില്‍പ്പെട്ടതോടെ ട്രെയിന്‍ നിര്‍ത്തിയിട്ടു. അതിനിടെ ട്രെയിനിന് തീപിടിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. തീപിടിച്ചതിനെ തുടര്‍ന്ന് പുക ഉയരുന്നതാണ് വിഡിയോയിലുള്ളത്. ട്രെയിനിലെ യാത്രക്കാര്‍ പരിഭ്രാന്തിയില്‍ ഇറങ്ങി ഓടുന്നതും വിഡിയോയിലുണ്ട്. തകരാര്‍ പരിഹരിച്ച ശേഷം ട്രെയിന്‍ വീണ്ടും സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വെ വ്യക്തമാക്കി.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com