മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ നീക്കം?; ഷിന്‍ഡെ ക്യാമ്പിലെ 22 എംഎല്‍എമാരും 9 എംപിമാരും ബിജെപി ബന്ധത്തില്‍ അസംതൃപ്തര്‍, റിപ്പോര്‍ട്ട്

അസംതൃപ്തരുമായി ചര്‍ച്ച നടക്കുന്നതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി വിനായക് റൗട്ട് പറഞ്ഞു
ദേവേന്ദ്ര ഫഡ്നാവിസും ഏക്നാഥ് ഷിൻഡെയും/ പിടിഐ
ദേവേന്ദ്ര ഫഡ്നാവിസും ഏക്നാഥ് ഷിൻഡെയും/ പിടിഐ


മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ നീക്കത്തിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയിലെ 22 എംഎല്‍എമാരും ഒമ്പത് എംപിമാരും ബിജെപിയുമായുള്ള ബന്ധത്തില്‍ അസംതൃപ്തരെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ മുഖപത്രം സാമ്‌ന വെളിപ്പെടുത്തി. 

ഇവര്‍ ഷിന്‍ഡെയുടെ പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അസംതൃപ്തരുമായി ചര്‍ച്ച നടക്കുന്നതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി വിനായക് റൗട്ട് പറഞ്ഞു. തങ്ങളുടെ മണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. 

മുതിര്‍ന്ന ശിവസേനാ നേതാവ് ഗജാനന്‍ കിര്‍തികര്‍ 'നമ്മളെല്ലാം ശിവസേനക്കാര്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി, ബിജെപിക്കെതിരെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചുവെന്നും സാമ്‌നയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിയില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും കിര്‍തികര്‍ കുറ്റപ്പെടുത്തി. 

ബഹുമാനവും സ്വയം ബഹുമാനവും പണം കൊടുത്തു വാങ്ങാന്‍ കഴിയുന്നതല്ല. ഇങ്ങനെയെങ്കില്‍ 22 സീറ്റില്‍ ശിവസേന ഷിന്‍ഡെ വിഭാഗം മല്‍സരിക്കുമെന്നും ഗജാനന്‍ കിര്‍തികര്‍ പറഞ്ഞു. എന്നാല്‍ ബിജെപി മഹാരാഷ്ട്രയില്‍ ഷിന്‍ഡെ വിഭാഗത്തിന് അഞ്ചു മുതല്‍ ഏഴു വരെ സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് സാമ്‌ന പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com