ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് നവജാത ശിശിവിന് കീടനാശിനി കുത്തിവെച്ച് അച്ഛന്‍. ഒഡീഷയിലെ ബാലാസോറിലാണ് സംഭവം നടന്നത്. ബാലാസോറിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്.
ചന്ദന്‍ മഹാനാ എന്നയാളാണ് കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷമാണ് ചന്ദന്‍ തന്‍മയി എന്ന യുവതിയെ വിവാഹം കഴിച്ചത്. മെയ് 9നാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ആശുപത്രിയില്‍ നിന്ന് പ്രസവ ശുശ്രൂഷയ്ക്കായ് തന്‍മയി നീലഗിരി ജില്ലയിലെ തന്റെ ഗ്രാമത്തിലേക്ക് പോയി. തിങ്കളാഴ്ച കുഞ്ഞിനെ കാണാനെത്തിയ ചന്ദന്‍, വിഷം കുത്തിവയ്ക്കുകയായിരുന്നു.
കുട്ടിയുടെ കരച്ചില്‍ കേട്ട് ബാത്ത് റൂമില്‍ നിന്ന് പുറത്തുവന്ന തന്‍മയി കണ്ടത് കയ്യില്‍ സിറിഞ്ചും കീടനാശിനിയുമായി നില്‍ക്കുന്ന ചന്ദനെയാണ്. ആദ്യം എന്താണ് ചെയ്തതെന്ന് ഇയാള്‍ സമ്മതിച്ചില്ല. പിന്നീട് കീടനാശനിനി കുത്തിവയ്ക്കുകയായിരുന്നു എന്ന് സമ്മതിച്ചു.
ആദ്യം അടുത്തുള്ള കമ്മ്യൂണിറ്റി സെന്ററില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ഡല്‍ഹി ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം: ആം ആദ്മി പാര്‍ട്ടിക്ക് സിപിഎം പിന്തുണ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക