ജി 20 ഉച്ചകോടി സമാപിച്ചു; അധ്യക്ഷ പദവി ബ്രസീലിന് കൈമാറി ( വീഡിയോ)

സൈബര്‍ മേഖല ഭീകരതയ്ക്കും ഭീകരഫണ്ടിങ്ങിനും ഉപയോ?ഗിക്കുന്നത് തടയണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു
ജി 20 ഉച്ചകോടിയില്‍ മോദിയും ബൈഡനും ലുല ഡ സില്‍വയും/ എഎന്‍ഐ
ജി 20 ഉച്ചകോടിയില്‍ മോദിയും ബൈഡനും ലുല ഡ സില്‍വയും/ എഎന്‍ഐ

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടി സമാപിച്ചു. അധ്യക്ഷ പദവി ഇന്ത്യ ബ്രസീലിന് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അധ്യക്ഷപദവി ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയ്ക്ക് കൈമാറിയത്. എങ്കിലും നവംബർ വരെ അധ്യക്ഷ പദ​വി ഇന്ത്യയ്ക്കായിരിക്കും.  നവംബറിൽ ജി 20 വർക്കിങ് സെഷൻ ചേരും. 

യു എൻ രക്ഷാ കൗൺസിലിൽ പരിഷ്കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. സൈബർ മേഖല ഭീകരതയ്ക്കും ഭീകരഫണ്ടിങ്ങിനും ഉപയോ​ഗിക്കുന്നത് തടയണം. നിർമ്മിത ബുദ്ധിയുടെ പ്രയോഗം മനുഷ്യകേന്ദ്രീകൃതമാകണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു. 

ഉച്ചകോടിക്കെത്തിയ ലോകനേതാക്കൾ രാവിലെ രാജ്ഘട്ടിലെത്തി മ​ഹാത്മാ ​ഗാന്ധിക്ക് ആദരം അർപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സംഘം രാജ്ഘട്ടിലെത്തിയത്. രാജ്ഘട്ടിലെത്തിയ നേതാക്കളെ  ഖാദി ഷോള്‍ അണിയിച്ചാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും യുകെ പ്രധാനമന്ത്രി ഋഷി സുനകും ഒരുമിച്ചാണ് രാജ്ഘട്ടില്‍ നടന്നുനീങ്ങിയത്. രാജ്ഘട്ടില്‍ സ്ഥാപിച്ചിരുന്ന പീസ് വോളില്‍ നേതാക്കള്‍ ഒപ്പുവച്ചു. ആഫ്രിക്കന്‍ യൂണിയന് അംഗത്വം നല്‍കാന്‍ ഇന്നലെ ജി 20 ഉച്ചകോടി തീരുമാനിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com