മുട്ട കഴിച്ചതിന് 115 രൂപ ബില്‍; പണം കൊടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; 15 കാരനെ കൂട്ടുകാര്‍ കുത്തിക്കൊന്നു

മൂവരും ചേര്‍ന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോയി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഭക്ഷണം കഴിച്ചതിന്റെ ബില്‍ നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 15 കാരനെ കൂട്ടുകാര്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ഘുഗുലി ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. 

ചന്ദന്‍ എന്ന 15 കാരനാണ് കൊല്ലപ്പെട്ടത്. ചന്ദനും മൂന്നു കൂട്ടുകാരും കൂടി ഒരു കടയില്‍ പോയി മുട്ടകള്‍ കഴിച്ചു. ഇതിന് 115 രൂപയായി. ഈ തുക അടയ്ക്കുന്നതിനെച്ചൊല്ലി സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കമായി. 

തുടര്‍ന്ന് മൂവരും ചേര്‍ന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അവിടെ വയലില്‍ വെച്ച് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി. മൃതദേഹം ഛോട്ടി ഗണ്ഡക് നദിയുടെ തീരത്ത് ഒളിപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വൈകീട്ട് ചന്ദന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പിറ്റേന്ന് ചന്ദന്റെ മൃതദേഹം കണ്ടെത്തുകയും, പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com