ഡൽഹിയിൽ കനത്ത മഴ;  40 കിലോ മീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യത, 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; വിഡിയോ

നഗരത്തിൽ മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ന്യൂഡൽഹി: ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും. മോശം കാലാവസ്ഥയെ തുടർന്ന് ഒമ്പത് വിമാനങ്ങൾ ജയ്പൂരിലേക്ക് വഴിതിരിച്ചു വിട്ടു. 

വടക്ക്-കിഴക്കൻ ഇന്ത്യയെ ബാധിച്ച ന്യൂനമർദത്തെ തുടർന്നാണ് അപ്രതീക്ഷിതമായ കനത്ത മഴ പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തിൽ മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. 

അതേസമയം, ഡൽഹിയിൽ താപനില ഇന്ന് 16.2 ഡിഗ്രിയായി താഴ്ന്നു. 33.6 ഡിഗ്രിയാണ് ഉയർന്ന താപനില. അടുത്ത നാല് ദിവസവും ഡൽഹിയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. താപനില മൂന്ന് ഡിഗ്രി വരെ താഴാനും സാധ്യതയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com