എട്ടു വയസുകാരനെ കത്തി കൊണ്ട് കുത്തി, വിഗ്രഹം കൊണ്ട് തലയ്ക്കടിച്ചു; 'സൈക്കോപാത്ത്' കൊലപാതകം, അന്വേഷണം

പശ്ചിമ ബംഗാളില്‍ എട്ടുവയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി
നാലാം ക്ലാസുകാരനെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു
നാലാം ക്ലാസുകാരനെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചുപ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എട്ടുവയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. നാലാം ക്ലാസുകാരനെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് കല്ല് കൊണ്ടുള്ള വിഗ്രഹം ഉപയോഗിച്ച് കുട്ടിയെ ആക്രമിച്ചതായി പൊലീസ് പറയുന്നു. കൊലയ്ക്ക് പിന്നില്‍ സൈക്കോപാത്ത് ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹൂഗ്ലി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് വീട്ടിലെ മുറിയില്‍ ഇരുന്ന് പഠിക്കുന്ന സമയത്താണ് സ്‌നേഹാങ്ഷൂ ശര്‍മ്മയെ ആക്രമിച്ചത്. സംഭവത്തില്‍ പൂള്‍ കാര്‍ ഡ്രൈവറെ അടക്കം ചോദ്യം ചെയ്തു. സ്‌കൂളിലേക്ക് സ്ഥിരമായി പോകുന്ന കാറിന്റെ ഡ്രൈവറെയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞയാഴ്ച പൂള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ മകന് മര്‍ദ്ദമേറ്റതായി അച്ഛന്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങള്‍ ആകാമെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ കുട്ടി ഒറ്റയ്ക്ക് ആയിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അച്ഛന്‍ വീട്ടിലേക്ക് വരുന്ന സമയത്താണ് കൊലപാതകം നടന്നത്. അമ്മ തൊട്ടടുത്തുള്ള കടയിലാണ് ജോലി ചെയ്യുന്നത്. കുട്ടിയുടെ ബന്ധുവാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ നാലാം ക്ലാസുകാരനെ കണ്ടത്. ബന്ധുവിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടികൂടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും പൊലീസ് പറയുന്നു. കൊലപാതകം നടത്തിയ ശേഷം പ്രതിക്ക് ആരെങ്കിലും തിരിച്ചറിയുന്നതിന് മുന്‍പ് കടന്നുകളയാന്‍ സാധിച്ചത് എങ്ങനെ എന്ന ചോദ്യം കുഴപ്പിക്കുന്നതായും പൊലീസ് പറയുന്നു.

നാലാം ക്ലാസുകാരനെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു
ഭരണഘടന രാമരാജ്യ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്; അടുത്ത 1,000 വര്‍ഷം ഇന്ത്യ രാമരാജ്യമെന്ന് ബിജെപി ദേശീയ കണ്‍വെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com