വിളിച്ചിട്ട് ഫോൺ എടുത്തില്ല: അന്വേഷിച്ചെത്തിയ പൊലീസ് കണ്ടത് എസ്ഐയുടെ മൃതദേഹം; സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ

മഥുർ വിഹാർ പൊലീസ് സ്റ്റേഷനിലെ എസ്ഐയായ കെ ഗണേഷിനെയാണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്
തെലങ്കാന സ്വദേശി കെ ഗണേഷിനെയാണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്
തെലങ്കാന സ്വദേശി കെ ഗണേഷിനെയാണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഡൽഹിയിൽ പൊലീസ് സബ് ഇൻസ്പെക്ടറെ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഥുർ വിഹാർ പൊലീസ് സ്റ്റേഷനിലെ എസ്ഐയായ തെലങ്കാന സ്വദേശി കെ ഗണേഷിനെയാണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

തെലങ്കാന സ്വദേശി കെ ഗണേഷിനെയാണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്
വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ പീഡനക്കേസ്, ഭീഷണി തുടര്‍ന്നതോടെ 20കാരന്‍ ജീവനൊടുക്കി: ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി അറസ്റ്റില്‍

​ഗണേഷിനെ വീട്ടിൽ നിന്ന് വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് ഞായറാഴ്ച പുലർച്ചെയോടെയാണ് ​ഗണേഷിന്റെ വീട്ടുകാർ പൊലീസുമായി ബന്ധപ്പെട്ടത്. തുടർന്ന് ഗണേഷ് താമസിച്ചിരുന്ന മഥുർ വിഹാറിലെ ഫ്ലാറ്റിലെത്തി പൊലീസ് അന്വേഷിക്കുകയായിരുന്നു. അകത്തുനിന്നും വാതിൽ പൂട്ടിയ നിലയിലായിരുന്നു ഫ്ലാറ്റ്. ബാൽക്കണി വഴി ഒന്നാംനിലയിലേക്ക് ചാടികയറിയ പൊലീസ് ജനൽ തുറന്നപ്പോഴാണ് ഗണേഷ് മരിച്ചു കിടക്കുന്നത് കണ്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മടിയിൽ തോക്കിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ്, ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യ കുറിപ്പോ മറ്റു രേഖകളോ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്തിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com