ബിജെപി വിജയത്തിന്റെ മുന്നേറ്റം ഓഹരി വിപണിയിലും; റെക്കോര്‍ഡുകള്‍ ഭേദിച്ചു, സെന്‍സെക്‌സ് ആയിരം പോയിന്റ് മുന്നേറി 

ഹിന്ദി ഹൃദയഭൂമിയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയത് ഓഹരിവിപണിയിലും പ്രതിഫലിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഹിന്ദി ഹൃദയഭൂമിയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയത് ഓഹരിവിപണിയിലും പ്രതിഫലിച്ചു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും പുതിയ ഉയരങ്ങള്‍ കുറിച്ചു. 

തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ സ്ഥിരത നല്‍കുന്നതാണ് എന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ വിപണിയെ സമീപിച്ചത് മുന്നേറ്റത്തിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.  വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി. നിഫ്റ്റിയില്‍ 300 പോയിന്റിന്റെ നേട്ടമാണ് ഉണ്ടായത്. നിലവില്‍ സെന്‍സെക്‌സ് 68,500ന് അരികിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 20000ന് മുകളിലാണ്.

വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ എല്ലാ സെക്ടറിലും മുന്നേറ്റമാണ് ദൃശ്യമായത്. ബിജെപിയുടെ നേട്ടത്തിന് പുറമേ ആഗോളവിപണിയില്‍ നിന്നുള്ള ശുഭസൂചനകളും വിപണിയില്‍ പ്രതിഫലിച്ചു. അസംസ്‌കൃത എണ്ണവില കുറയുന്നതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ശക്തിയാര്‍ജ്ജിക്കുന്നതും അടക്കമുള്ള ഘടകങ്ങളാണ് പ്രതിഫലിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, എസ്ബിഐ അടക്കമുള്ള ഓഹരികളാണ് പ്രധാനമായി മുന്നേറ്റം ഉണ്ടാക്കുന്ന ഓഹരികള്‍. അതേസമയം മാരുതി സുസുക്കി, സണ്‍ഫാര്‍മ, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങി ചുരുങ്ങി ഓഹരികള്‍ നഷ്ടം നേരിട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com