സ്രാവിനെ കണ്ട് നായ വെള്ളത്തിലേക്ക് എടുത്തുചാടി; ഒടുവില്‍ - വീഡിയോ 

ഹാമര്‍ഹെഡ് ഷാര്‍ക്ക് ഇനത്തില്‍പ്പെട്ട വമ്പന്‍ സ്രാവ് വെള്ളത്തിലൂടെ നീന്തുന്നത് കണ്ടാണ് യാത്രക്കാരില്‍ ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സ്രാവിനെ നായ ആക്രമിക്കുന്ന ദൃശ്യം
സ്രാവിനെ നായ ആക്രമിക്കുന്ന ദൃശ്യം

വെള്ളത്തിലിറങ്ങി കൂറ്റന്‍ സ്രാവിനെ നായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഏറ്റുമുട്ടലിന് ഒടുവില്‍ നായ കരയിലേക്ക് കയറുന്നതാണ് വീഡിയോയുടെ അവസാനം.  ബഹമാസിലാണ് സംഭവം.ബഹമാസില്‍ കരയോട് ചേര്‍ന്ന പ്രദേശത്ത് ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന ഒരുകൂട്ടം യാത്രക്കാര്‍ പകര്‍ത്തിയ ഈ അപൂര്‍വ ഏറ്റുമുട്ടലിന്റെ ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുന്നത്.

ഹാമര്‍ഹെഡ് ഷാര്‍ക്ക് ഇനത്തില്‍പ്പെട്ട വമ്പന്‍ സ്രാവ് വെള്ളത്തിലൂടെ നീന്തുന്നത് കണ്ടാണ് യാത്രക്കാരില്‍ ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഏകദേശം 12 അടി നീളമുള്ള സ്രാവാണിത്. പെട്ടെന്നാണ് അവിടേക്ക് ഒരു നായ ഓടിയെത്തുന്നത്. 

സ്രാവിനെ കണ്ട ഉടന്‍തന്നെ നായ അതിനെ പിടികൂടാനായി നേരെ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഇതുകണ്ട സഞ്ചാരികള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. തന്നെക്കാള്‍ മൂന്നിരട്ടി വലുപ്പമുണ്ടായിട്ടും സ്രാവിനെ കീഴടക്കാനുള്ള ശ്രമത്തിലായിരുന്നു നായ. നായയെ തുരത്താനായി സ്രാവും പ്രത്യാക്രമണം നടത്തി. 

ഇരു ജീവികളും തമ്മിലുള്ള പോരാട്ടം അല്പ സമയം നീണ്ടു നിന്നു. എക്‌സുമ വാട്ടര്‍ സ്‌പോര്‍ട്‌സ് എന്ന സ്ഥാപനമാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ അപൂര്‍വ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഏറ്റുമുട്ടലിനൊടുവില്‍ നായ അപകടം കൂടാതെ തിരികെ കരയിലേക്ക് മടങ്ങുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com