പൂജാരയും രഹാനെയും കാത്തു ; അഡ്‌ലെയ്ഡില്‍ ഓസീസിന് 323 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 250 റണ്‍സെടുത്തപ്പോള്‍, ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 235 റണ്‍സിന് പുറത്തായിരുന്നു
പൂജാരയും രഹാനെയും കാത്തു ; അഡ്‌ലെയ്ഡില്‍ ഓസീസിന് 323 റണ്‍സ് വിജയലക്ഷ്യം

അഡ്‌ലെയ്ഡ് : അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റ് വിജയിക്കാന്‍ ഓസ്‌ട്രേലിയക്ക് 323 റണ്‍സെടുക്കണം. രണ്ടാമിന്നിംഗ്‌സില്‍ ഇന്ത്യ 307 റണ്‍സിന് ഓള്‍ഔട്ടായി. അര്‍ധ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയും അജിന്‍ക്യ രഹാനെയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. 

മൂന്നിന് 151 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം കളി പുനരാരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി പൂജാരെയും രഹാനെയും ഉറച്ചുനിന്ന് പൊരുതി. പൂജാര 71 റണ്‍സെടുത്തപ്പോള്‍, രഹാനെ 70 റണ്‍സെടുത്ത് പുറത്തായി. സ്‌കോര്‍ 234 ല്‍ നില്‍ക്കെ പൂജാരെയെ പുറത്താക്കി ലിയോണാണ് കൂട്ടുകെട്ട് തകര്‍ത്തത്. പിന്നാലെയെത്തിയ രോഹിത് ശര്‍മ്മ വീണ്ടും നിരാശപ്പെടുത്തി. ഒരു റണ്‍സ് മാത്രമെടുത്ത രോഹിതിനെയും ലിയോണ്‍ മടക്കി. 

തുടര്‍ന്നെത്തിയ ഋഷഭ് പന്തിനെ കൂട്ടുപിടിച്ചാണ് രഹാനെ ഇന്ത്യന്‍ സ്‌കോര്‍ ചലിപ്പിച്ചത്. പന്ത് 28 റണ്‍സ് എടുത്ത് പുറത്തായി. അശ്വിന്‍ അഞ്ചും ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ണൊന്നുമെടുക്കാതെയും പുറത്തായി. 

ആറു വിക്കറ്റെടുത്ത നഥാന്‍ ലിയോണാണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നു വിക്കറ്റെടുത്തപ്പോള്‍, ശേഷിക്കുന്ന വിക്കറ്റ് ഹേസല്‍വുഡ് സ്വന്തമാക്കി. അഡ്‌ലെയ്ഡില്‍ വിജയം നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഈ പിച്ചില്‍ 200 റണ്‍സിലേറെ പിന്തുടര്‍ന്ന് ഓസീസ് ഒരിക്കല്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ. അതാകട്ടെ 1902 ലായിരുന്നു താനും. 

ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 250 റണ്‍സെടുത്തപ്പോള്‍, ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 235 റണ്‍സിന് പുറത്തായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com