തുടരെ മൂന്നാം കളിയിലും 4-0ന് ജയിച്ച് ബ്രസീല്‍; അര്‍ജന്റീനക്ക് ഇക്വഡോറിന്റെ സമനില പൂട്ട്‌

ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് ഇക്വഡോര്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കിയത്
ഇക്വഡോറിന് എതിരെ മെസി/ഫോട്ടോ: എഎഫ്പി
ഇക്വഡോറിന് എതിരെ മെസി/ഫോട്ടോ: എഎഫ്പി

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിന് എതിരെ സമനിലയില്‍ കുരുങ്ങി അര്‍ജന്റീന. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് ഇക്വഡോര്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കിയത്. 

24ാം മിനിറ്റില്‍ ജുലിയന്‍ അല്‍വാരസിലൂടെയാണ് അര്‍ജന്റീന ഗോള്‍വല കുലുക്കിയത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ വഴങ്ങിയ പെനാല്‍റ്റി അര്‍ജന്റീന ഗോള്‍കീപ്പര്‍ തടഞ്ഞിട്ടെങ്കിലും റീബൗണ്ട് പിടിച്ച് ഇക്വഡോര്‍ വലയിലെത്തിച്ചു. 

17 കളിയില്‍ ഒരു തോല്‍വി പോലും അറിയാതെ ബ്രസീലും അര്‍ജന്റീനയും

ഇതോടെ ബ്രസീലിന് എതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ നിര്‍ത്തി വെച്ച മത്സരം മാത്രമാണ് അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇനി ബാക്കിയുള്ളത്. 17 കളിയില്‍ ഒരു തോല്‍വി പോലും അറിയാതെയാണ് ബ്രസീലും അര്‍ജന്റീനയും ഖത്തറിലേക്ക് പറക്കുന്നത്. 

തുടരെ മൂന്നാം കളിയിലും 0-4ന് അര്‍ജന്റീനയുടെ ജയം

ഇന്ന് നടന്ന ബൊളിവിയക്ക് എതിരായ കളിയിലും എതിരില്ലാത്ത 4 ഗോളിനാണ് ബ്രസീലിന്റെ ജയം. 24ാം മിനിറ്റില്‍ ലുകാസ് പക്വേറ്റ, 45ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും റിച്ചാര്‍ലിസന്‍, 66ാം മിനിറ്റില്‍ ബ്രൂണോ എന്നിവരാണ് ബ്രസീലിനായി വല കുലുക്കിയത്. ഇത് തുടരെ മൂന്നാം കളിയിലാണ് 0-4 ഗോള്‍ മാര്‍ജിനില്‍ ബ്രസീലിന്റെ ജയം. 

17 കളിയില്‍ നിന്ന് 11 ജയവും ആറ് സമനിലയുമായി 39 പോയിന്റാണ് അര്‍ജന്റീനക്കുള്ളത്. 17 കളിയില്‍ നിന്ന് 14 ജയവും മൂന്ന് സമനിലയുമായി 45 പോയിന്റാണ് ബ്രസീലിന്റെ അക്കൗണ്ടിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com