ലോകകപ്പ്: ഗ്രൂപ്പ് രണ്ടില്‍ അഞ്ചു ടീമുകള്‍ക്കും നിര്‍ണായകം; സെമി സാധ്യതകള്‍ ഇങ്ങനെ...

സിംബാബ് വെക്കെതിരെ ഇന്ത്യ തോറ്റാല്‍, പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരം നിര്‍ണായകമാകും
പാകിസ്ഥാന്‍-സിംബാബ്‌വെ മത്സരത്തില്‍ നിന്ന്/ എഎന്‍ഐ
പാകിസ്ഥാന്‍-സിംബാബ്‌വെ മത്സരത്തില്‍ നിന്ന്/ എഎന്‍ഐ

മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടില്‍ നടക്കുന്ന മൂന്ന് മത്സരങ്ങള്‍ അഞ്ചു ടീമുകളുടെ സെമി സാധ്യതകള്‍ തീരുമാനിക്കും. അതുകൊണ്ടു തന്നെ മത്സരഫലം അഞ്ചു ടീമുകള്‍ക്കും നിര്‍ണ്ണായകമാണ്. സെമിബെര്‍ത്ത് തേടി ഇന്ത്യ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകളാണ് ഇന്നിറങ്ങുന്നത്.

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. സിംബാബ്‌വെക്കെതിരെ വിജയിച്ചാല്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്താം. മഴ കളിമുടക്ക് പോയിന്റ് പങ്കുവെക്കേണ്ടി വന്നാലും ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് സെമിയില്‍ കടക്കാനാകും. 

അതേസമയം സിംബാബ് വെക്കെതിരെ ഇന്ത്യ തോറ്റാല്‍, പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരം നിര്‍ണായകമാകും. പാകിസ്ഥാനെതിരായ മത്സരത്തില്‍ ബംഗ്ലാദേശ് ജയിച്ചാല്‍, സിംബാബ് വെക്കെതിരെ തോറ്റാലും ഇന്ത്യയ്ക്ക് സാധ്യതയുണ്ട്. സിംബാബ് വെയെ പരാജയപ്പെടുത്തിയാല്‍ സെമിയില്‍ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ട് എതിരാളികളാകും. 

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക രാവിലെ നെതര്‍ലാന്‍ഡിസിനെ നേരിടുന്നു. ഈ മത്സരത്തില്‍ ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് സെമിയില്‍ കടക്കാനാകും. മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ നെറ്റ് റണ്‍റേറ്റ്  സാധ്യതകളെ ആശ്രയിക്കേണ്ടി വരും. പാകിസ്ഥാന്‍-ബംഗ്ലാദേശ് പോരാട്ടമാണ് ഗ്രൂപ്പില്‍ രണ്ടാമത്തെ മത്സരം. 

ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളിലൊന്ന് തോറ്റാല്‍ മാത്രമേ പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരത്തിന് പ്രസക്തിയുണ്ടാകൂ. ഇന്ത്യയെ നേരിടുന്ന സിംബാബ്‌വെക്കും സെമിയിലേക്ക് നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ട്. രാവിലെ നെതര്‍ലാന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുകയും, പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്താലാണ് സിംബാബ്‌വെക്ക് സെമിസാധ്യത തെളിയുക. 

പക്ഷെ ഇന്ത്യക്കെതിരെ ചുരുങ്ങിയത് 110 റണ്‍സ് വ്യത്യാസത്തില്‍ സിംബാബ്‌വെ ജയിക്കേണ്ടതുണ്ട്. ഇന്നത്തെ മത്സരങ്ങളെ മഴ ബാധിക്കില്ലെന്നാണ് കാലാവസ്ഥ പ്രവചനം. മേഘാവൃതമായ ആകാശമാണെങ്കിലും ഇന്ത്യയുടെ മത്സരത്തില്‍ 17-19 ശതമാനം മാത്രമാണ് മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com