ധവാനും ശ്രേയസ്സും ഗില്ലും തിളങ്ങി; ന്യൂസിലന്‍ഡിന് 307 റണ്‍സ് വിജയലക്ഷ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 11:52 AM  |  

Last Updated: 25th November 2022 11:52 AM  |   A+A-   |  

dhawan

ധവാന്റെ ബാറ്റിങ്ങ്/ ട്വിറ്റര്‍:ബിസിസിഐ

 


ഓക്‌ലന്‍ഡ്: ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡിന് 307 റണ്‍സ് വിജയലക്ഷ്യം. നായകന്‍ ശിഖര്‍ ധവാന്‍, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കു വേണ്ടി സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.

ധവാന്‍ 72 ഉം ഗില്‍ 50 ഉം ശ്രേയസ്സ് 80 ഉം റണ്‍സെടുത്തു. ആറാമനായി ഇറങ്ങിയ സഞ്ജു സാംസണ്‍ 38 പന്തില്‍ 36 റണ്‍സെടുത്തു. 16 പന്തില്‍ 37 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. മൂന്നു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതമാണ് സുന്ദര്‍ 37 റണ്‍സെടുത്തത്. ഋഷഭ് പന്ത് 15 ഉം, സൂര്യകുമാര്‍ നാലു റണ്‍സുമെടുത്ത് പുറത്തായി.

അർഷ്ദീപ് സിങ്ങും ഉമ്രാൻ മാലിക്കും/ ട്വിറ്റർ ചിത്രം

നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഉമ്രാന്‍ മാലിക്കും അര്‍ഷ് ദീപ് സിങ്ങും ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ 1-0 ന് വിജയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സെർബിയൻ പ്രതിരോധം പൊളിച്ച് കാനറികൾ; റിച്ചാലിസന്റെ ഇരട്ട​ഗോളിൽ മിന്നും വിജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ