ന്യൂഡല്‍ഹി: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ വേദി മാറ്റി. ഹിമാചല്‍ പ്രദേശിലെ ധര്‍മശാല സ്റ്റേഡിയത്തില്‍ നിന്ന് ഇന്‍ഡോറിലെ സ്‌റ്റേഡിയത്തിലേക്കാണ് മത്സരം മാറ്റിയത്.
മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെയാണ് മൂന്നാം ടെസ്റ്റ്. ഹിമാചല്‍ പ്രദേശില്‍ തുടരുന്ന കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നാണ് വേദി മാറ്റിയത്. വേദി മാറ്റിയ കാര്യം ബിസിസിഐ സ്ഥിരീകരിച്ചു.
ധര്‍മശാല സ്റ്റേഡിയത്തില്‍ ഇതുവരെ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് നടന്നത്. 2017ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു മത്സരം. ധര്‍മശാലയില്‍ നിരവധി ട്വന്റി 20, ഏകദിന മത്സരങ്ങള്‍ നടന്നിട്ടുണ്ട്.
രണ്ടാമത്തെ മത്സരം നടക്കാനിരിക്കേയാണ് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വേദി മാറ്റിയത്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഗ്രൗണ്ടില്‍ ആവശ്യത്തിന് പുല്ല് ഇല്ല. പുല്ല് ആയിവരുന്നതിന് കൂടുതല്‍ സമയം എടുക്കുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ