'മറ്റുള്ളവരുടെ നേട്ടങ്ങളും ആഘോഷിക്കാന്‍ ശ്രമിക്കൂ'; വിവാദപരാമര്‍ശത്തില്‍ പാക് താരത്തിന് ഷമിയുടെ യോര്‍ക്കര്‍

ഇന്ത്യന്‍ ബൗളര്‍മാരെ സഹായിക്കാന്‍ ബിസിസിഐയും ഐസിസിയും ഒത്തുകളിക്കുകയാണെന്നാണ് ഹസന്‍ റാസ ആരോപിച്ചത്. 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കദിന ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെക്കുന്നത്. കരുത്തുറ്റ ബാറ്റിങ് നിരയെന്ന് വിശേഷിപ്പിക്കുന്ന ദക്ഷിണാഫ്രിക്കയെ വരെ ഇന്ത്യ മലര്‍ത്തിയടിച്ചു. എട്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യയുടെ അപരാജിത കുതിപ്പില്‍ ബാറ്റര്‍മാരെ പോലെ തന്നെ ബൗളിങ് യൂണിറ്റിനും നിര്‍ണായക പങ്കാണുള്ളത്. 

എന്നാല്‍ ഐസിസി ഇന്ത്യക്കാര്‍ക്ക് മാത്രം പ്രത്യേക പന്ത് നല്‍കുന്നുവെന്ന ഗുരുതര ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ താരം ഹസന്‍ റാസ ഉന്നയിച്ചത്. ഇന്ത്യയുടെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഹസന്‍ റാസയുടെ ആരോപണം. ഇന്ത്യ ഡിആര്‍എസ് സാങ്കേതിക വിദ്യയില്‍ കൃത്രിമത്വം കാണിച്ചുവെന്നും ഹസന്‍ ആരോപിച്ചിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ സഹായിക്കാന്‍ ബിസിസിഐയും ഐസിസിയും ഒത്തുകളിക്കുകയാണെന്നാണ് ഹസന്‍ റാസ ആരോപിച്ചത്. 

''സിറാജിന്റെയും ഷമിയുടെയും പന്തുകള്‍ക്ക് സ്വിങ് ലഭിക്കുന്നു, രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ തരാരങ്ങള്‍ക്ക് ഐസിസിയോ ബിസിസിഐയോ ഇന്ത്യക്ക് പ്രത്യേക തരം പന്ത് നല്‍കുന്നു'' ഇതായിരുന്നു ഹസന്‍ റാസയുടെ ആരോപണം. എന്നാല്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി.

'അല്‍പ്പമെങ്കിലും നാണമുണ്ടോ. ഇത്തരം മണ്ടത്തരങ്ങള്‍ പറയാതെ  ക്രിക്കറ്റില്‍ ശ്രദ്ധിക്കൂ, മറ്റുള്ളവരുടെ നേട്ടങ്ങളും വല്ലപ്പോഴും ആഘോഷിക്കാന്‍ ശ്രമിക്കൂ. ഇത് ഐസിസി ടൂര്‍ണമെന്റാണ്. അല്ലാതെ പ്രാദേശികമായ മത്സരമല്ല. നിങ്ങളൊരു ക്രിക്കറ്റ് താരമല്ലേ. വസിം അക്രം തന്നെ നിങ്ങള്‍ക്ക് മറുപടി നല്‍കിയില്ലേ. നിങ്ങള്‍ക്ക് നിങ്ങളുടെ കളിക്കാരില്‍ വിശ്വാസമില്ലേ? നിങ്ങള്‍ നിങ്ങളെ തന്നെ പുകഴ്ത്തുന്നു. ഷമി ഇന്‍സ്റ്റഗ്രാം പോസ്‌ററില്‍ പറഞ്ഞു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com