ധോനിയുടെ റെക്കോര്‍ഡിനൊപ്പമെത്തുമോ? ഇന്ത്യ കിരീടം ചൂടിയാല്‍ രോഹിതിനെ കാത്തിരിക്കുന്ന നേട്ടം 

പട്ടികയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോനി രണ്ടാം സ്ഥാനത്താണ്.
രോഹിത്, ധോണി എഎഫ്പി
രോഹിത്, ധോണി എഎഫ്പി

കദിന ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ ഒമ്പതും വിജയിച്ചാണ് അപരാജിത കുതിപ്പുമായി ഇന്ത്യ സെമി പ്രവേശനം നടത്തിയത്. ടൂര്‍ണമെന്റിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെ പുകഴ്ത്തുന്നതിനൊപ്പം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി മികവിനും കൈയ്യടി കിട്ടുന്നുണ്ട്. 

ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയ നായകന്‍മാരുടെ പട്ടികയില്‍ രോഹിത് നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഈ ലോകകപ്പില്‍ ഒമ്പത് ജയങ്ങള്‍ നേടിയതാണ് രോഹിതിന് നേട്ടമായത്. പട്ടികയില്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ് ഒന്നാമന്‍. 2003 ലോകകപ്പിലും 2007 ലും 2011 ലും ഓസ്‌ട്രേലിയയുടെ നായകനായിരുന്ന റിക്കി പോണ്ടിങ്ങിന്റെ അക്കൗണ്ടില്‍ നിലവില്‍ 24 തുടര്‍ ജയങ്ങളാണുള്ളത്. 

പട്ടികയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോനി രണ്ടാം സ്ഥാനത്താണ്. ലോകകപ്പിന്റെ 2011, 2015 പതിപ്പുകളില്‍ നിന്ന് 11 തുടര്‍ജയങ്ങളാണ് ധോനിക്ക് അവകാശപ്പെടാനുള്ളത്. 2003 ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി ടീമിനു എട്ട് തുടര്‍ജയങ്ങളാണ് സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനല്‍ വരെ എത്തിയ ലോകകപ്പായിരുന്നു ഇത്. 2015 ലോകകപ്പില്‍ ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം തുടര്‍ച്ചയായ എട്ട് ജയങ്ങളാണ് സ്വന്തമാക്കിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com