കോഹ്‌ലിയുടെ പുറത്താകലില്‍ ഗാലറി നിശബ്ദമായി; സംതൃപ്തിയടഞ്ഞ നിമിഷമെന്ന് കമ്മിന്‍സ്

ലോകകപ്പിലെ ഈ ജയത്തോടെ  ഏകദിന മത്സരങ്ങളോട് താന്‍ വീണ്ടും പ്രണയത്തിലായതായി കമ്മിന്‍സ് പറഞ്ഞു
പാറ്റ് കമ്മിന്‍സ്/പിടിഐ
പാറ്റ് കമ്മിന്‍സ്/പിടിഐ

ലോകകപ്പ് ഫൈനലില്‍ വിരാട് കോഹ്‌ലി പുറത്തായതിന് പിന്നാലെ 90,000 ത്തോളം വരുന്ന ആരാധകര്‍ നിശബ്ദമായത് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് ക്രിക്കറ്റിലെ ഏറ്റവും മധുരമുള്ള നിമിഷമായിരുന്നു. ലോകകപ്പ് കിരീടം ഉയര്‍ത്തുന്ന അഞ്ചാമത്തെ ഓസീസ് നായകനാണ് കമ്മിന്‍സ്. 

54 റണ്‍സില്‍ നില്‍ക്കെ ഫോമില്‍ ബാറ്റ് ചെയ്യവെയാണ്  കോഹ്‌ലി പുറത്താകുന്നത്. കോഹ്‌ലിയുടെ പുറത്താകാലിന് പിന്നാലെ സ്‌റ്റേഡിയം നിശബ്ദമായി. മത്സര ശേഷം, ക്രിക്കറ്റ് മൈതാനത്തെ നിശബ്ദത ഇഷ്ടമാണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു കമ്മിന്‍സിന്റെ മറുപടി. ഒരു ക്രിക്കറ്റ് ഗ്രൗണ്ടിലെ തന്റെ ഏറ്റവും മധുരമായ അനുഭവമാണോ നിശബ്ദത എന്ന് ചോദിച്ചപ്പോള്‍ കമ്മിന്‍സ് ശരിയെന്ന് പറഞ്ഞ് തലയാട്ടി. 

മുന്‍ മത്സരങ്ങളിലേ പേലെ ഈ മത്സരങ്ങളിലും കോഹ്ലി സെഞ്ച്വറി നേടുമെന്ന് കരുതി, സാഹചര്യങ്ങള്‍ അനുകൂലമായിരുന്നു. എന്നാല്‍ കോഹ് ലിയുടെ പുറത്താകലിലാണ് സംതൃപ്തി ലഭിച്ചതെന്നും കമ്മിന്‍സ് പറഞ്ഞു. 

ലോകകപ്പിലെ ഈ ജയത്തോടെ  ഏകദിന മത്സരങ്ങളോട് താന്‍ വീണ്ടും പ്രണയത്തിലായതായി കമ്മിന്‍സ് പറഞ്ഞു. ടൂര്‍ണമെന്റിലെ ഓരോ മത്സരവും പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. അത് ഒരു ഉഭയകക്ഷി മത്സരങ്ങളില്‍ നിന്ന്  അല്‍പ്പം വ്യത്യസ്തമാണെന്ന് കരുതുന്നു.

ലോകകപ്പിന് സമ്പന്നമായ ചരിത്രമുണ്ട്, അത് വളരെക്കാലം നിലനില്‍ക്കുമെന്ന് ഉറപ്പുണ്ട് കമ്മിന്‍സ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ നിരവധി മികച്ച മത്സരങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു, നിരവധി അത്ഭുതകരമായ കഥകള്‍. ഇവയ്‌ക്കെല്ലാം തീര്‍ച്ചയായും ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന്  കമ്മിന്‍സ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com