കളി കാണാന്‍ അതിര്‍ത്തി കടന്ന് റോജര്‍ ബിന്നിയും ശുക്ലയും;  ബിസിസിഐ സംഘം പാക് മണ്ണിൽ ഒന്നര പതിറ്റാണ്ടിന് ശേഷം ( വീഡിയോ) 

ലാഹോറിലെ ഗവർണർ ഹൗസിൽ നടക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കാനും റോജർ ബിന്നിക്കും ശുക്ലയ്ക്കും ക്ഷണമുണ്ട്
റോജര്‍ ബിന്നിയും രാജീവ് ശുക്ലയും വാഗ അതിര്‍ത്തിയില്‍/ പിടിഐ
റോജര്‍ ബിന്നിയും രാജീവ് ശുക്ലയും വാഗ അതിര്‍ത്തിയില്‍/ പിടിഐ

ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പാകിസ്ഥാനിലെത്തി. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും റോജര്‍ ബിന്നിക്കൊപ്പമുണ്ട്. അട്ടാരി-വാഗ അതിര്‍ത്തി വഴിയാണ് ഇരുവരും പാകിസ്ഥാനിലെത്തിയത്. 

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും ലാഹോറിലെത്തുന്നത്. പാകിസ്ഥാനില്‍ നടക്കുന്ന ചില മത്സരങ്ങള്‍ ഇരുവരും കാണും. ബിസിസിഐ സെക്രട്ടറി ജയ് ഷാ പാകിസ്ഥാനിലേക്ക് പോകുന്നില്ല.

ലാഹോറിൽ നടക്കുന്ന രണ്ടു മത്സരങ്ങൾ ബിസിസിഐ പ്രസിഡന്റും വൈസ് പ്രസിഡന്റും കാണുമെന്നാണ് റിപ്പോർട്ട്. ഏഴാം തീയതി വരെ ബിസിസിഐ ഭാരവാഹികൾ പാകിസ്ഥാനിലുണ്ടാകും. ഇന്ന് ലാഹോറിലെ ഗവർണർ ഹൗസിൽ നടക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കാനും റോജർ ബിന്നിക്കും ശുക്ലയ്ക്കും ക്ഷണമുണ്ട്. 

ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ രാഷ്ട്രീയ സംഘര്‍ഷം ഉടലെടുക്കുകയും ഇരു ടീമുകളും തമ്മിലുള്ള ഉഭയകക്ഷി പരമ്പരകള്‍ അവസാനിപ്പിക്കുകയും ചെയ്തതിന് ശേഷം ഇതാദ്യമായാണ് ബിസിസിഐ ഭാരവാഹികള്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. 2008-ലെ ഏഷ്യാ കപ്പ് ടൂർണമെന്റിനായി പോയ ഇന്ത്യന്‍ ടീമിനൊപ്പമാണ് ഒരു ബിസിസിഐ പ്രതിനിധി അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com