ഡിആര്‍എസിലും ഔട്ടെന്ന് വിധിച്ചു; അംപയറോട് കയര്‍ത്ത് കോഹ്‌ലി, തെറ്റായ തീരുമാനമെന്ന് മുന്‍ താരങ്ങളും

സംഭവത്തില്‍ ആര്‍സിബി നായകന്‍ ഡുപ്ലസിസും രംഗത്ത് വന്നിരുന്നു
ഡിആര്‍എസിലും ഔട്ടെന്ന് വിധിച്ചു; അംപയറോട് കയര്‍ത്ത് കോഹ്‌ലി
ഡിആര്‍എസിലും ഔട്ടെന്ന് വിധിച്ചു; അംപയറോട് കയര്‍ത്ത് കോഹ്‌ലി

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പുറത്തായതിന് പിന്നാലെ അംപയറോട് കയര്‍ത്ത കോഹ്‌ലിയുടെ നടപടി പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

പുറത്തായ പന്ത് നോബോളാണെന്നാണു കോഹ്‌ലി പറഞ്ഞത്. ആര്‍സിബി ബാറ്റിങ്ങിനിടെ മൂന്നാം ഓവറിലായിരുന്നു സംഭവം. ആദ്യ പന്തില്‍ ഹര്‍ഷിത് റാണ ക്യാച്ചെടുത്താണു കോഹ്‌ലിയെ പുറത്താക്കിയത്. ഫുള്‍ ടോസായി വന്ന പന്ത് കോഹ്‌ലിയുടെ ബാറ്റില്‍ തട്ടി ഉയര്‍ന്നുപൊങ്ങിയതോടെ ഹര്‍ഷിത് റാണ തന്നെ പിടിച്ചെടുക്കുകയായിരുന്നു.

പന്ത് അരയ്ക്കു മുകളിലാണു വന്നതെന്നും അതുകൊണ്ടുതന്നെ നോബോള്‍ വേണമെന്നുമായിരുന്നു കോഹ്‌ലിയുടെ വാദം.അംപയറുടെ തീരുമാനത്തിനെതിരെ കോഹ്‌ലി ഡിആര്‍എസ് എടുക്കുകയും ചെയ്തു. റീപ്ലേകളില്‍കോഹ്‌ലി ക്രീസിനു പുറത്താണെന്നും നോബോളല്ലെന്നും വ്യക്തമായി. ഔട്ട് എന്ന് അംപയര്‍മാര്‍ വിധിച്ചു. എന്നാല്‍ ഔട്ടാണെന്നു വിധിച്ചതോടെ അംപയറോടും ഗ്രൗണ്ടില്‍വച്ച് കോഹ്‌ലി കയര്‍ത്ത് സംസാരിക്കുകയായിരുന്നു. സംഭവത്തില്‍ ബിസിസിഐ വിരാടിനെതിരെ നടപടിയെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡിആര്‍എസിലും ഔട്ടെന്ന് വിധിച്ചു; അംപയറോട് കയര്‍ത്ത് കോഹ്‌ലി
ഇന്ത്യക്ക് അഭിമാനമായി ഗുകേഷ്; കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍, ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത

സംഭവത്തില്‍ കോഹ് ലിക്ക് പിന്തുണയുമായി നവജ്യോത് സിങ് സിദ്ദു, ഹര്‍ഭജന്‍ സിങ്, വരുണ്‍ ആരോണ്‍, വസീം ജാഫര്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ രംഗത്ത് വന്നിട്ടുണ്ട്. അംപയര്‍മാരുടേത് തെറ്റായ തീരുമാനമാണെന്ന് മുന്‍ താരങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ കെകെആര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വിമര്‍ശിച്ച സിദ്ദു കോഹ് ലിയെ തിരിച്ച് വിളിക്കണമായിരുന്നെന്ന് പറഞ്ഞു.

തങ്ങളെ സംബന്ധിച്ച് അത് നോബോളല്ല എന്ന തീരുമാനം വളരെ ഞെട്ടിക്കുന്നതായിരുന്നു എന്ന് ആര്‍സിബി നായകന്‍ ഡുപ്ലസിസ് പറഞ്ഞു. ''ചില സമയത്ത് ഇതൊക്കെ ഭ്രാന്തമായിട്ടാണ് തോന്നുന്നത്. നിയമങ്ങള്‍ നിയമങ്ങള്‍ തന്നെയാണ്. പക്ഷേ ആ പന്ത് എറിഞ്ഞ സമയത്ത് ഞാനും വിരാട് കോഹ്ലിയും കൃത്യമായി കരുതിയിരുന്നത് അത് അവന്റെ വേസ്റ്റിന് മുകളിലാണ് എന്നാണ്. എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങളില്‍ ഒരു ടീം സന്തോഷവാന്മാരാവുകയും മറ്റേ ടീം സങ്കടത്തിലാവുകയും ചെയ്യാറുണ്ട്.''- ഡുപ്ലസിസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com