യാത്രക്കാര്‍ മദ്യപിച്ചാലും ഇനി ഡ്രൈവര്‍ കുടുങ്ങും; വെട്ടിലാക്കാന്‍ പുതിയ നിയമം

മദ്യം, മയക്കുമരുന്ന് , പുകയില തുടങ്ങിയ ലഹരി ഉപയോഗിച്ചു യാത്രാക്കാര്‍ ടാക്‌സിയില്‍ കയറുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം
യാത്രക്കാര്‍ മദ്യപിച്ചാലും ഇനി ഡ്രൈവര്‍ കുടുങ്ങും; വെട്ടിലാക്കാന്‍ പുതിയ നിയമം

കൊച്ചി: യാത്രക്കാര്‍ മദ്യപിച്ചാലും ഡ്രൈവര്‍ കുടങ്ങുന്ന രീതിയിലുള്ള നിയമം വരുന്നു. ലഹരി ഉപയോഗിച്ചു യാത്ര ചെയ്യുന്നതു കുറ്റകരമാക്കുന്ന നിയമം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.  മദ്യം മറ്റുള്ള ലഹരി എന്നിവ ഉപയോഗിച്ച് ടാക്‌സിയില്‍ യാത്ര ചെയ്താല്‍ ഡ്രൈവര്‍ക്കെതിരേ നടപടിയുണ്ടാകുന്ന തരത്തിലാണ് നിയമം വരുന്നത്. 

2017ലെ മോട്ടോര്‍ വാഹന നിയമത്തിലാണ് പുതിയ നടപടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മദ്യം, മയക്കുമരുന്ന് , പുകയില തുടങ്ങിയ ലഹരി ഉപയോഗിച്ചു യാത്രാക്കാര്‍ ടാക്‌സിയില്‍ കയറുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കാനാണ് നീക്കം. നിരോധനവുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നത് െ്രെഡവര്‍മാര്‍ അസുസരിക്കണമെന്നാണ് നിര്‍ദേശം. നിയമം ലംഘിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നാണ് സൂചന. 

മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരേയാണ് ആദ്യം നടപടികളുണ്ടായിരുന്നത്. എന്നാല്‍ പുതിയ നിയമം അനുസരിച്ചു യാത്രക്കാരും ലഹരി ഉപയോഗിച്ചു യാത്രചെയ്യരുതെന്നും,  ഇത്തരം യാത്രക്കാര്‍ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്വമാണെന്നും അല്ലാത്ത പക്ഷം ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാകുമെന്നും കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ വി സുരേഷ് കുമാര്‍ വ്യക്തമാക്കി.

മോട്ടോര്‍ വാഹന നിയമത്തിലെ റൂള്‍ നമ്പര്‍ അഞ്ചിലാണ് ഡ്രൈവര്‍മാരുടെയും റൈഡേഴ്‌സിന്റെയും ഉത്തരവാദിത്വം വിവരിക്കുന്നത്. അതേസമയം, പുതിയ നിയമം തങ്ങള്‍ക്കു കനത്ത തിരിച്ചടിയാണെന്ന് ഓണ്‍ലൈന്‍, ട്രഡീഷണല്‍ ടാക്‌സി െ്രെഡവര്‍ വ്യക്തമാക്കി. രാത്രി യാത്ര ചെയ്യുന്ന പലരും ടാക്‌സി വിളിക്കുന്നത് മദ്യപിച്ചിരിക്കുന്നതിനാലാണെന്നും പുതിയ നിയമം പ്രാബല്യത്തിലായല്‍ വരുമാനം കുറയുമെന്നത് ഉറപ്പാണെന്നും യുബര്‍ ടാക്‌സി െ്രെഡവര്‍മാര്‍ പ്രതികരിച്ചു. 

യാത്രക്കാരന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയുമെന്നുമാണ് െ്രെഡവര്‍മാര്‍ ചോദിക്കുന്നത്. അതേസമയം, മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ മാര്‍ഗരേഖകളനുസരിച്ച് 40 ഓളം നിയമങ്ങളും 500ഓളം ഉപനിയമങ്ങളുമുണ്ട്. ഇതെല്ലാം കുറഞ്ഞ ജോലിക്കാരുള്ള മോട്ടോര്‍ വാഹന വകുപ്പ് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com