സംസ്ഥാനത്തു 250ലേറെ ബാറുകള്‍ കൂടി തുറക്കാന്‍ അനുമതി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 25th August 2017 07:25 PM  |  

Last Updated: 25th August 2017 07:25 PM  |   A+A-   |  

bar-ansicht_dpa

കൊച്ചി: സംസ്ഥാനത്തു 250 ബാറുകള്‍ കൂടി തുറക്കും. നഗരത്തില്‍ ദേശീയ പാതകള്‍ക്കടുത്തുള്ള ബാറുകള്‍ തുറക്കാനാണ് അനുമതി. എക്‌സൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്.

ജൂലൈ 11നുള്ള സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ചു നഗരത്തില്‍ ദേശീയ സംസ്ഥാന പാതകള്‍ക്കടുത്തുള്ള ബാറുകള്‍ തുറക്കാമെന്നുണ്ടായിരുന്നു. ഇതാണ് കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ വഴിയൊരുക്കിയത്. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതനുസരിച്ചാണ് എക്‌സൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്.