പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ സഹായം വേണം; രാജ്‌നാഥ് സിങിന് മുഖ്യമന്ത്രിയുടെ കത്ത് 

പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാനത്തിന്  ധനസഹായം അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് മുഖ്യമന്ത്രി കത്തയച്ചു.  ആഗസ്റ്റിലുണ്ടായ പ്രളയം സംസ്ഥാനത്ത് വിവരാണീതമായ
പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ സഹായം വേണം; രാജ്‌നാഥ് സിങിന് മുഖ്യമന്ത്രിയുടെ കത്ത് 

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാനത്തിന് ധനസഹായം അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് മുഖ്യമന്ത്രി കത്തയച്ചു.  ആഗസ്റ്റിലുണ്ടായ പ്രളയം സംസ്ഥാനത്ത് വിവരാണീതമായ നഷ്ടമാണ് ഉണ്ടാക്കിയത്. ഇത് ചൂണ്ടിക്കാട്ടി രണ്ട് നിവേദനങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നേരത്തെ സമര്‍പ്പിച്ചിരുന്നു.

കേന്ദ്ര സംഘം കേരളം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെങ്കിലും ഉന്നതതല സമിതി യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ഇതുവരേക്കും പരിഗണിച്ചിട്ടില്ല. സമിതി ചേര്‍ന്ന് റിപ്പോര്‍ട്ടിന്‍മേല്‍ തീരുമാനം കൈക്കൊണ്ടെങ്കില്‍ മാത്രമേ കേരളത്തിന് ധനസഹായം ലഭിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

 നേരത്തേ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച രണ്ട് നിവേദനങ്ങളിലുമായി 5,516 കോടി രൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ദേശീയ ദുരന്തപ്രതികരണ നിധിയില്‍ നിന്നും 2,000 കോടി രൂപയും അടിയന്തര ധനസഹായമായി ചോദിച്ചിരുന്നു. എന്നാല്‍ 600 കോടി മാത്രമേ അനുവദിച്ചിരുന്നുള്ളൂവെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com