ഭാര്യ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; പൊലീസുകാരന്‍ അറസ്റ്റില്‍

സുരേഷ്‌കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് അഞ്ജുവിനെ കണ്ടെത്തിയത്
ഭാര്യ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; പൊലീസുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം; യുവതിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പെരുമ്പഴുതൂര്‍ പുന്നക്കാട് പുതുവല്‍ പുത്തന്‍വീട്ടില്‍  സുരേഷ്‌കുമാറിനെയാണ് ഭാര്യ അഞ്ജു(25)വിന്റെ മരണത്തില്‍ അറസ്റ്റു ചെയ്തത്. സുരേഷ്‌കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് അഞ്ജുവിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

തുടര്‍ന്ന് ബന്ധുക്കള്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭര്‍ത്താവിനെ അറസ്റ്റു ചെയ്തത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളിലാണ് കേസെടുത്തിട്ടുള്ളത്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നെയ്യാറ്റിന്‍കര സിഐ: ജെ.പ്രദീപ് ഇന്‍ക്വസ്റ്റ് തയാറാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com