പൊലീസ് തന്ത്രപൂര്‍വം കെണിയൊരുക്കി ; കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേര്‍ക്ക് പെട്രോള്‍ ആക്രമണം നടത്തിയ പ്രതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th April 2019 10:27 AM  |  

Last Updated: 16th April 2019 10:27 AM  |   A+A-   |  

arrested-765389

 

കൊച്ചി : എറണാകുളം പനമ്പള്ളി നഗറില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് നേര്‍ക്ക് പെട്രോള്‍ ഒഴിച്ച് ആക്രമണം നടത്തിയ പ്രതി പിടിയില്‍. പാലക്കാട് സ്വദേശി മനുവാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ദുബായിലേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 

മാര്‍ച്ച് 15 ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന പെണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തിയാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ചത്. 

ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ഇയാള്‍ പെണ്‍കുട്ടികളെ തടഞ്ഞ് ആക്രമണം നടത്തുകയായിരുന്നു.