പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മനഃശാസ്ത്രജ്ഞന്‍ കസ്റ്റഡിയില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മനശാസ്ത്രജ്ഞന്‍ കെ. ഗിരീഷ് കസ്റ്റഡിയില്‍. ഫോര്‍ട്ട് പൊലീസാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മനഃശാസ്ത്രജ്ഞന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മനഃശാസ്ത്രജ്ഞന്‍ കെ. ഗിരീഷ് കസ്റ്റഡിയില്‍. ഫോര്‍ട്ട് പൊലീസാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നേരത്തെയും പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. 

പഠന വൈകല്യം ബാധിച്ചിരുന്ന കുട്ടിയെ പരിശോധനയ്ക്കായി ക്ലിനിക്കിലെത്തിച്ചപ്പോഴായിരുന്നു പീഡനം ഉണ്ടായതെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. കുട്ടിയെ ഒറ്റയ്ക്ക് അകത്തേക്ക് വിളിച്ച ഇദ്ദേഹം സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്‌തെന്നാണ് പരാതി. കേസെടുക്കാന്‍ പൊലീസ് വിസമ്മതിക്കുന്നതായും കുട്ടിയുടെ വീട്ടുകാര്‍ നേരത്തേ ആക്ഷേപം ഉന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com