സിപിഎം സ്ഥാനാര്‍ത്ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും; സീറ്റിന്റെ പേരില്‍ ആരും മുന്നണി വിടില്ലെന്ന് കോടിയേരി

സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ആരും മുന്നണി വിട്ടുപോകില്ലെന്ന് കോടിയേരി
സിപിഎം സ്ഥാനാര്‍ത്ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും; സീറ്റിന്റെ പേരില്‍ ആരും മുന്നണി വിടില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ആരും മുന്നണി വിട്ടുപോകില്ലെന്ന് കോടിയേരി പറഞ്ഞു. നാളെ ചേരുന്ന സെക്രട്ടറിയേറ്റ് യോഗം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കും. ശനിയാഴ്ച ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിന്റെ അനുമതി ലഭിച്ച ശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. 

മണ്ഡലം കമ്മറ്റികളിലെ ചര്‍ച്ചയും പൂര്‍ത്തിയായതോടെ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായി. മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് തയ്യാറാക്കിയത്. കാസര്‍കോട് സതീഷ് ചന്ദ്രന്‍, കണ്ണൂര്‍ പികെ ശ്രീമതി, വടകര പി ജയരാജന്‍, കോഴിക്കോട് എ പ്രദീപ് കുമാര്‍, പാലക്കാട് എംബി രാജേഷ്, ആലത്തൂര്‍ പികെ ബിജു, ചാലക്കുടി ഇന്നസെന്റ്, എറണാകുളം പി രാജീവ്, കോട്ടയം വിഎന്‍ വാസവന്‍, പത്തനംതിട്ട വീണാ ജോര്‍ജ്ജ്, കൊല്ലം കെഎന്‍ ബാലഗോപാല്‍, ആറ്റിങ്ങല്‍ എ സമ്പത്ത്, ഇടുക്കി ജോയ്‌സ് ജോര്‍ജ്ജ്, ആലപ്പുഴ ആരീഫ് എന്നിവര്‍ സ്ഥാനാര്‍ത്ഥികളാവും.

സിപിഐ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരന്നു. രണ്ട് എംഎല്‍എമാര്‍ സിപിഐ പട്ടികയിലും ഇടം പിടിച്ചിരുന്നു. തിരുവനന്തപുരത്ത് സി ദിവാകരനും, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും, തൃശൂരില്‍ രാജാജി മാത്യു തോമസും വയനാട്ടില്‍ പിപി സുനീറുമാണ് സ്ഥാനാര്‍ത്ഥികള്‍. 2014ലെ തെരഞ്ഞടുപ്പില്‍ ഇടതുമുന്നണി എട്ടുസീറ്റുകളില്‍ വിജയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com