വോട്ടുറപ്പിക്കാന്‍ പുതിയ തന്ത്രം; വീടുകള്‍ ചേര്‍ത്ത് സിപിഎം വാട്‌സ്ആപ്പ് ഗ്രൂപ്പ്, യുവജന ഭാരവാഹികള്‍ക്ക് ചുമതല

സോഷ്യല്‍ മീഡിയ പരമാവധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനാണ് സിപിഎം തീരുമാനം
വോട്ടുറപ്പിക്കാന്‍ പുതിയ തന്ത്രം; വീടുകള്‍ ചേര്‍ത്ത് സിപിഎം വാട്‌സ്ആപ്പ് ഗ്രൂപ്പ്, യുവജന ഭാരവാഹികള്‍ക്ക് ചുമതല

കൊച്ചി: സോഷ്യല്‍ മീഡിയ പരമാവധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനാണ് സിപിഎം തീരുമാനം. ഇതിന്റെ ഭാഗമായി വീട് തോറും സ്‌ക്വാഡ് പ്രചാരണത്തിന് ഒപ്പം അനുഭാവ വോട്ടുകള്‍ ഉറപ്പാക്കാന്‍ നിശ്ചിത വീടുകള്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഉണ്ടാക്കും. 

പാര്‍ട്ടി യുവജന നേതാക്കളുടെ ചുമതലയിലാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കൂന്നത്. പതിനഞ്ച് വീടുകള്‍ക്ക് ഒര വാട്‌സ്ആപ്പ് ഗ്രൂപ്പ് എന്ന നിലയിലാണ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്. 

സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയവും ആശയവും താഴേത്തട്ടിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിന് മാത്രമായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, മണ്ഡലം ഭാരവാഹികള്‍, ലോക്കല്‍ കമ്മിറ്റി, ബൂത്തുതല ഭാരവാഹികള്‍ എന്നിവര്‍ക്കും പ്രത്യേകം വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. 

ഗ്രൂപ്പ് ദുരുപയോഗം തടയാനും സംവിധാനമുണ്ടാകും. ശബരിമല വിഷയത്തെ പ്രതിരോധിക്കാന്‍ നടത്തിയ ഗൃഹസമ്പര്‍ക്കത്തിന് ഒരു പാര്‍ട്ടി അംഗത്തിന് 15മുതല്‍ 20വരെ വീടുകളുടെ ചുമതല എന്ന തരത്തില്‍ സ്വീകരിച്ച സംവിധാനം തെരഞ്ഞെടുപ്പിലും തുടരും. ഇതിനകം മൂന്നുതവണ ഗൃഹസന്ദര്‍ശനം നടത്തി ശേഖരിച്ച ഫോണ്‍ നമ്പറുകള്‍ ചേര്‍ത്താണ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്. താത്പര്യമില്ലെന്ന് അറിയിക്കുന്നവരെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com