ജയരാജനെ കൊലയാളിയെന്ന് വിളിച്ചു; രമയ്ക്കെതിരെ പരാതിയുമായി കോടിയേരി

ആർഎംപി നേതാവ് കെകെ രമയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാതി
ജയരാജനെ കൊലയാളിയെന്ന് വിളിച്ചു; രമയ്ക്കെതിരെ പരാതിയുമായി കോടിയേരി

തിരുവനന്തപുരം: ആർഎംപി നേതാവ് കെകെ രമയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാതി. 
വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി പി ജയരാജനെ കൊലപാതകിയെന്ന്​ വിളിച്ച കെകെ രമക്കെതിരെ നടപടി ആവശ്യപ്പെട്ട്​ കോടിയേരി തെരഞ്ഞെടുപ്പ്​ കമ്മീഷനാണ്​ പരാതി നൽകിയത്. ഫെ്യ്സ്​ബുക്കിലൂടെയാണ്​ പരാതി നൽകിയ വിവരം കോടിയേരി വ്യക്തമാക്കിയത്. 

വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്താനും പൊതുജനമധ്യത്തിൽ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താനും കെകെ രമ നടത്തിയ പരാമർശത്തിനെതിരെ മാതൃക പെരുമാറ്റച്ചട്ടം അനുസരിച്ച്​ നടപടി സ്വീകരിക്കണമെന്നാണ്​ പരാതിയിൽ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു. ഗൂഢാലോചന ആരോപിച്ച്​ രണ്ട്​ കേസുകളിൽ ബോധപൂർവമായി കെട്ടിചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്​ ജയരാജൻ പ്രതിയായത്​. ജയരാജൻ പ്രതിയാണെന്ന്​ ഒരു കോടതിയും കണ്ടെത്തിയിട്ടില്ലെന്നും കോടിയേരി പരാതിയിൽ വ്യക്​തമാക്കുന്നു.

പോസ്റ്റിന്റെ പൂർണ രൂപം

വടകര ലോകസഭാ മണ്ഡലത്തില്‍ എൽ ഡി എഫ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സഖാവ് പി ജയരാജനെ കൊലയാളിയെന്ന്‌ വിശേഷിപ്പിച്ച്‌ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താനും ആര്‍ എം പി നേതാവ്‌ ശ്രീമതി കെ കെ രമ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷനും, സംസ്ഥാന തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്കും പരാതി നല്‍കി.

ഗൂഢാലോചന ആരോപിച്ച്‌ രണ്ട്‌ കേസുകളില്‍ ബോധപൂര്‍വ്വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ജയരാജന്‍ പ്രതിയായത്‌. ഒരു കൊലപാതക കേസിലും ജയരാജനെ കുറ്റവാളിയെന്ന്‌ കോടതി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ മാർച്ച് 17ന് ശ്രീമതി രമ നടത്തിയ പ്രസ്‌താവന തികച്ചും ദുരുപധിഷ്ടവും ജയരാജന്‌ അപമാനകരവുമാണ്‌. അതിനാല്‍ അവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമന്നും, മേലില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന്‌ അവരെ വിലക്കണമെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com