സംസ്ഥാനത്ത് ഇന്ന് 791   പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 532  ; ഉറവിടമറിയാത്തവര്‍ 42 ; തിരുവനന്തപുരത്ത് അതീവഗുരുതരം

സംസ്ഥാനത്ത് ഇന്ന്791    പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 
സംസ്ഥാനത്ത് ഇന്ന് 791   പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 532  ; ഉറവിടമറിയാത്തവര്‍ 42 ; തിരുവനന്തപുരത്ത് അതീവഗുരുതരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11,066 ആണ്. ഇന്ന് 532 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 42 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്തുനിന്ന് 135 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 98 പേര്‍. ആരോഗ്യപ്രവര്‍ത്തകര്‍ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്സി 7.

ഇന്ന് കോവിഡ്മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശി ഷൈജു (46)വാണ് മരിച്ചത്. ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശി മുരളി(40)യുടെ സ്രവപരിശോധനാ റിപ്പോര്‍ട്ട് കോവിഡ് പോസിറ്റീവാണ്. സൗദിയില്‍നിന്ന് മടങ്ങിയതായിരുന്നു. കോവിഡ്മൂലമല്ല മരണമുണ്ടായത് എന്നതുകൊണ്ട് കോവിഡ് മരണ പട്ടികയില്‍ ആ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ന് 133 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6, കോട്ടയം 8, ഇടുക്കി 5, എറണാകുളം 5, തൃശൂര്‍ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 8, കാസര്‍കോട് 9.

കഴിഞ്ഞ 24 മണിക്കൂറിനകം 16,642 സാമ്പിളുകള്‍ പരിശോധിച്ചു. 1,78,481 പേരാണ് നിരീക്ഷണത്തിലുള്ളത്. 6124 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1152 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 6029.

ഇതുവരെ ആകെ 2,75,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7610 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 88,903 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 84,454 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 285 ആയി.

ഇന്ത്യയില്‍ പത്തു ലക്ഷത്തിലധികം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ മാത്രം 35,468 പുതിയ കേസുകളും 680 മരണങ്ങളുമുണ്ടായി. നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ 4,549 പുതിയ കേസുകളും 69 മരണങ്ങളും കര്‍ണ്ണാടകത്തില്‍ 4,169 പുതിയ കേസുകളും 104 മരണങ്ങളും രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ 1,652 പുതിയ കേസുകളും 58 മരണങ്ങളും ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എത്ര ഗുരുതരമായ സ്ഥിതിവിശേഷമാണ് നമുക്കുചുറ്റുമുള്ളത് എന്ന് നാം മനസ്സിലാക്കണം. ഇവിടെയും നാം മറ്റൊരു ഘട്ടത്തിലേക്കു കടക്കുകയാണ്.

സംസ്ഥാനത്ത് ഗുരുതരമായ രോഗവ്യാപനം നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഇന്ന് പോസിറ്റീവായ 246 കേസുകളില്‍ രണ്ടുപേര്‍ മാത്രമാണ് വിദേശങ്ങളില്‍നിന്ന് എത്തിയവര്‍. 237 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കംമൂലമാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍. മൂന്നുപേരുടെ ഉറവിടം അറിയില്ല. ഇത് അസാധാരണ സാഹചര്യമാണെന്നും പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com