നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടിന് നേരെ കല്ലെറിഞ്ഞത് സംഭവിക്കാൻ പാടില്ലാത്തത്; ദാക്ഷിണ്യമില്ലാതെ നടപടിയെന്ന് മുഖ്യമന്ത്രി

നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടിന് നേരെ കല്ലെറിഞ്ഞത് സംഭവിക്കാൻ പാടില്ലാത്തത്; ദാക്ഷിണ്യമില്ലാതെ നടപടിയെന്ന് മുഖ്യമന്ത്രി
നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടിന് നേരെ കല്ലെറിഞ്ഞത് സംഭവിക്കാൻ പാടില്ലാത്തത്; ദാക്ഷിണ്യമില്ലാതെ നടപടിയെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തണ്ണിത്തോട് ഉണ്ടായ സംഭവത്തിലെ കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

കുട്ടിയുടെ കുടുംബത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റുകള്‍ പ്രചരിച്ചു. കുട്ടിയുടെ അച്ഛന് നേരെ വധ ഭീഷണിയും ഉണ്ടായി. ഇത് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ജീവന് ഭീഷണിയുണ്ടെന്നും ഇടപെടണമെന്നും അഭ്യര്‍ഥിച്ചു കൊണ്ട് പരാതി നല്‍കിയതിനു പിന്നാലെയാണ് ഇവരുടെ വീടിന് നേരെ ആക്രമണമുണ്ടായത്. കോയമ്പത്തൂരില്‍ നിന്ന് എത്തിയ വിദ്യാര്‍ഥിനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 

സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നും അവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനൊപ്പം നാട്ടുകാരും ഇത്തരം കുത്സിത പ്രവര്‍ത്തികര്‍ക്കെതിരെ രംഗത്തു വരണം. നാടിന്റെ ജാഗ്രത ഇത്തരം കാര്യങ്ങള്‍ക്ക് നേരേ ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ടതായി മാധ്യമ പ്രവര്‍ഡത്തകര്‍ ചൂണ്ടിക്കാട്ടിപ്പോള്‍ ഏതു പാര്‍ട്ടിക്കാരായാലും അതനുവദിക്കില്ലെന്നും കര്‍ശനമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com