മാസ്‌ക് ധരിച്ച്, കൂട്ടം കൂടി നില്‍ക്കാതെ വോട്ട് ചെയ്യൂ; ഇവിടെ റോബോട്ടാണ് പരിശോധകന്‍! (വീഡിയോ)

മാസ്‌ക് ധരിച്ച്, കൂട്ടം കൂടി നില്‍ക്കാതെ വോട്ട് ചെയ്യൂ; ഇവിടെ റോബോട്ടാണ് പരിശോധകന്‍!  
മാസ്‌ക് ധരിച്ച്, കൂട്ടം കൂടി നില്‍ക്കാതെ വോട്ട് ചെയ്യൂ; ഇവിടെ റോബോട്ടാണ് പരിശോധകന്‍! (വീഡിയോ)

കൊച്ചി: കോവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല ഡ്യൂട്ടി. റോബോട്ടിനുമുണ്ട്. പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് റോബോട്ടാണ്. 

കൊച്ചിയിലെ തൃക്കാക്കര മുന്‍സിപ്പാലിറ്റി കമ്മ്യൂണിറ്റി ഹാളിലെ ബൂത്തിലാണ് റോബോട്ടിന്റെ സേവനമുള്ളത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ റോബോട്ടിന്റെ സേവനം നടപ്പാക്കിയത്. 

വീഡിയോ: ആല്‍ബിന്‍ മാത്യു/ എക്‌സ്പ്രസ്

വോട്ട് ചെയ്യാനെത്തുന്ന ആളുകള്‍ മാസ്‌ക് ധരിച്ചിട്ടുണ്ടോ, സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നില്‍ക്കുന്നുണ്ടോ, ശരീരോഷ്മാവ് എത്രയാണ് ഇവയൊക്കെയാണ് റോബോട്ട് പരിശോധിക്കുന്നത്. എറണാകുളത്തെ അസിമോവ് റോബട്ടിക്‌സ് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് സായാബോട്ടിന് രൂപം നല്‍കിയത്.

വീഡിയോ: ആല്‍ബിന്‍ മാത്യു/ എക്‌സ്പ്രസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com