വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

നെടുങ്കണ്ടം: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. ആനക്കല്ല് സർപ്പക്കുഴിയിൽ സാബു (47)വിനെയാണ് പൊലീസ് പിടികൂടിയത്. ഏപ്രിൽ രണ്ടിനാണ് സംഭവം.

വീട്ടമ്മ വീട്ടിൽ തനിച്ചായിരുന്ന സമയം സാബു വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറി ബലമായി കടന്നുപിടിച്ച് പീഡിപ്പിച്ചെന്നാണ്  വീട്ടമ്മയുടെ പരാതി. അന്വേഷണം നടത്തിവരികയായിരുന്ന പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതിയെ ആനക്കല്ലിൽ നിന്നു പിടികൂടിയത്.

നെടുങ്കണ്ടം എസ്ഐ ചാക്കോയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com