കോവിഡ് സംശയിച്ച് ആരും തൊട്ടില്ല; ചികിത്സ കിട്ടാതെ വൃദ്ധൻ റോഡരികിൽ കിടന്ന് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോവിഡ് സംശയിച്ച് ആരും തൊട്ടില്ല; ചികിത്സ കിട്ടാതെ വൃദ്ധൻ റോഡരികിൽ കിടന്ന് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് റോഡരികിൽ കിടന്ന് വൃദ്ധൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പെരുമ്പാവൂർ കാലടി കവലയിൽ വൃദ്ധൻ കുഴഞ്ഞു വീണത്. കടുവാൾ സ്വദേശി ഗോവിന്ദൻ കുട്ടിയാണ് കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചത്. 

ഒരു മണിക്കൂറോളം ഗോവിന്ദൻ കുട്ടി റോഡിൽ കിടന്നെങ്കിലും ആരും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറായില്ല. കോവിഡ് ആണോ എന്ന സംശയമായിരുന്നു കാരണം. 

തുടർന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് വൃദ്ധനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറും, ആലുവ റൂറൽ പൊലീസ് മേധാവിയും നാലാഴ്ചയ്ക്ക്കം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ആൻറണി ഡൊമനിക് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com