പിണറായി വിജയന്‍/ഫയല്‍
പിണറായി വിജയന്‍/ഫയല്‍

കെ റെയില്‍: പൗരപ്രമുഖരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

ആദ്യ യോഗം അടുത്ത മാസം നാലിന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിറങ്ങുന്നു. ജില്ലാ തലത്തില്‍ പൗരപ്രമുഖരുടെ യോഗം വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് തീരുമാനം. ഇതനുസരിച്ചുള്ള ആദ്യ യോഗം അടുത്ത മാസം നാലിന് തിരുവനന്തപുരത്ത് നടക്കും.

പദ്ധതിക്ക് ജനപിന്തുണ ലഭ്യമാക്കാന്‍ പ്രചാരണ പരിപാടികളുമായി ഇറങ്ങാന്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി തന്നെ പൗരപ്രമുഖരുടെ യോഗം വിളിക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി സിപിഎം ലഘുലേഖ തയാറാക്കിയിട്ടുണ്ട്. ഇത് വീടുവീടാന്തരം കയറിയിറങ്ങി വിതരണം ചെയ്യും.

ലഘുലേഖയില്‍ പാര്‍ട്ടി നിരത്തുന്ന പ്രധാന വാദങ്ങള്‍ ഇങ്ങനെ: ''കെ റെയില്‍ സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ല, തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും പരമാവധി സംരക്ഷിക്കും. പ്രധാനപ്പെട്ട ആരാധനാലയങ്ങളോ മറ്റു പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രങ്ങളോ കെ റെയിലിനായി പൊളിച്ചുമാറ്റേണ്ടിവരില്ല. 9314 കെട്ടിടങ്ങള്‍ മാത്രമാണ് ഒഴിപ്പിക്കേണ്ട വരിക. ഇവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കും'' 

പദ്ധതിയെ അട്ടിമറിക്കാന്‍ യുഡിഎഫ് - ബിജെപി - ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടിക്കെട്ട് ശ്രമിക്കുന്നുവെന്നും ലഘുലേഖയില്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com