തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കേ സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് മുന്നണികള്‍ കടക്കുന്നു. എല്‍ഡിഎഫ് ജാഥ, നിയമസഭ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇടതു മുന്നണി നേതൃയോഗം ഇന്ന് ചേരും. ഏ കെ ജി സെന്ററിലാണ് യോഗം.
പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കവും ആശയക്കുഴപ്പങ്ങളും തുടരുമ്പോള്‍ മുന്നണി നിലപാട് എന്‍സിപി യോഗത്തില്‍ ആവശ്യപ്പെടും. പാല സീറ്റുമായി ബന്ധപ്പെട്ട് എന്‍സിപിയിലും ഭിന്നത രൂക്ഷമാണ്. യോഗത്തില്‍
എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനും, മാണി സി കാപ്പനും ഒപ്പം എ കെ ശശീന്ദ്രനും പങ്കെടുക്കും.
പാലാ സീറ്റ് യോഗത്തില്‍ ചര്‍ച്ചയായാല്‍ സിപിഐ നിലപാടും നിര്‍ണ്ണായകമാകും. കാഞ്ഞിരപ്പള്ളി സീറ്റ് അടക്കമുള്ളവ സിപിഐയും ഉന്നയിച്ചേക്കും. കേരള കോണ്‍ഗ്രസും തങ്ങളുടെ ആവശ്യം യോഗത്തില്‍ വ്യക്തമാക്കിയേക്കും. അതേസമയം സീറ്റ് ചര്‍ച്ച അജണ്ടയില്‍ ഉള്‍പ്പെടുത്താതെ എല്‍ഡിഎഫ് ജാഥ, പ്രകടനപത്രിക എന്നിവയില്‍ വിഷയങ്ങളൂന്നാനാണ് സിപിഎം നീക്കം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ