കുണ്ടറ, കരുനാഗപ്പള്ളി തോല്‍വിയില്‍ സിപിഎമ്മില്‍ നടപടി; ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ തരംതാഴ്ത്തി; മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവിന് താക്കീത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍ നേരിട്ട തോല്‍വികളില്‍ സിപിഎം നടപടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍ നേരിട്ട തോല്‍വികളില്‍ സിപിഎം നടപടി.  കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി ആര്‍ വസന്തന്‍, എന്‍ എസ് പ്രസന്നകുമാര്‍ എന്നിവരെ തരംതാഴ്ത്തി. ഏരിയാ കമ്മറ്റിയിലേക്കാണ് തരംതാഴ്ത്തിയത്.

ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവുമായ തുളസീധരക്കുറുപ്പ് ഉള്‍പ്പടെ 5 പേരെ താക്കീത് ചെയ്യാനും തീരുമാനമായി. കൊല്ലത്തെ മൂന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്ന്‌
സിപിഎം വിശദീകരണം തേടിയിരുന്നു.  തുളസീധര കുറുപ്പ്, പി ആർ വസന്തൻ, എൻ എസ് പ്രസന്നകുമാർ എന്നിവരിൽ നിന്നാണ് വിശദീകരണം തേടിയത്.

മേഴ്സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയില്‍ വന്‍ സംഘടനാ വീഴ്ചയുണ്ടായെന്ന് പാര്‍ട്ടി റിപ്പോര്‍ട്ടുണ്ടായിരുന്നു. കരുനാഗപ്പള്ളിയില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചത്. സി.പി.എം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്ന് സി.പി.ഐ അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com