രാജ്മോഹൻ ഉണ്ണിത്താൻ എംപിയ്ക്ക് നേരെ മ​ദ്യപിച്ചെത്തിയവരുടെ അസഭ്യ വർഷം; കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 06:50 AM  |  

Last Updated: 09th August 2021 06:50 AM  |   A+A-   |  

congress leader rajmohan unnithan

ഫയല്‍ ചിത്രം

 

കണ്ണൂർ: മദ്യപിച്ച് ട്രെയിനിൽ കയറിയവർ രാജ്മോഹൻ ഉണ്ണിത്താൻ എംപിയ്ക്ക് നേരെ മോശമായി പെരുമാറി. സംഭവത്തിന് പിന്നാലെ എംപിയുടെ പരാതിയിൽ മോശമായി പെരുമാറിയവർക്കെതിരെ കേസെടുത്തു. 

മദ്യപിച്ച് ട്രയിനിൽ കയറിയവർ എംപിയ്ക്ക് നേരെ അസഭ്യ വർഷം ചൊരിയുകയായിരുന്നു. മാവേലി എക്സ്പ്രസ് ട്രയിനിലെ സെക്കൻ്റ് എസി കംപാർട്ട്മെൻറിൽ വച്ചാണ് സംഭവം. എംപിക്കൊപ്പം എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, എകെഎം അഷ്റഫ്, ഇ ചന്ദ്രശേഖരൻ എന്നിവരും ഉണ്ടായിരുന്നു. 

മ​ദ്യപിച്ചെത്തിയ രണ്ട് പേർ തന്നെ ആക്രമിക്കണമെന്ന പ്രത്യേക ഉദ്ദേശത്തോടെയാണ് ട്രെയിനിൽ കയറിയതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കണ്ണൂർ ആർപിഎഫാണ് എംപിയുടെ പരാതിയെ തുടർന്ന് കേസെടുത്തത്.