താടിയും മുടിയും വടിച്ച് നാട്ടിൽ തന്നെ തുടർന്നു, പാലക്കാട് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി ആക്രമിച്ചയാൾ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 07:11 AM  |  

Last Updated: 12th August 2021 07:13 AM  |   A+A-   |  

Man arrested for assaulting student in Palakkad

പ്രതീകാത്മക ചിത്രം

 

പാലക്കാട്: വീട്ടിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥിനിയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. തോലനൂർ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (39) ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്.  ഇയാൾക്കെതിരെ പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

കഴിഞ്ഞ മാസം 26നാണ് സംഭവം നടന്നത്. തേങ്ങയിടാനെന്ന വ്യാജേനയെത്തിയ ഇയാൾ വീട്ടിൽ ആളില്ലെന്ന് മനസിലാക്കി വാതിൽ ചവിട്ടിപൊളിച്ച് അകത്തുകയറി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ പ്രതി സിസിടിവികളില്ലാത്ത സ്ഥലങ്ങൾ  കണ്ടെത്തിയാണ് നഗരത്തിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്.  

സംഭവശേഷം മുടിയും താടിയും വടിച്ചശേഷം നാട്ടിൽ തുടരുകയായിരുന്നു.  സംഭവം നടന്ന പ്രദേശത്ത് എത്തിയവരുടെ വിവരം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ്  പ്രതിയെ പിടികൂടിയത്.