ലോക്ഡൗണ്‍ ലംഘനം : വി ടി ബല്‍റാം അടക്കം ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിലാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട് : രമ്യ ഹരിദാസും സംഘവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തില്‍ വി ടി ബല്‍റാം അടക്കം ആറുപേര്‍ക്കെതിരെ കേസെടുത്തു. രമ്യ ഹരിദാസ് എംപി,  മുന്‍ എംഎല്‍എ വി ടി ബല്‍റാം എന്നിവരടക്കം ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ചാണ് കേസെടുത്തത്.

കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിലാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തത്. ആക്രമണത്തിനിരയായ യുവാവും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റുമാണ് പരാതി നല്‍കിയത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കേസെടുത്തത്. അതേസമയം യുവാവിന്റെ കൈ തട്ടിയെന്ന രമ്യഹരിദാസിന്റെ ആരോപണത്തില്‍ പരാതി കിട്ടിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ട്രിപ്പിള്‍ ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയാണ് രമ്യ ഹരിദാസ് എംപിയും മുന്‍ എംഎല്‍എ വി ടി ബല്‍റാം ഉള്‍പ്പെടെയുള്ള നേതാക്കളും പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. ഇവരുടെ സമീപത്തുള്ള മേശയില്‍ മറ്റുള്ളവര്‍ ആഹാരം കഴിക്കുന്നതും കാണാം. ഹോട്ടലില്‍ ഇരിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ എംപിക്കൊപ്പമുണ്ടായിരുന്നവര്‍ കയ്യേറ്റം ചെയ്തു എന്നാണ് പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com