ബാലസംഘം പ്രവര്‍ത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2021 02:01 PM  |  

Last Updated: 01st June 2021 02:07 PM  |   A+A-   |  

Stop_Rape_Image

ഫയല്‍ ചിത്രം

 

കണ്ണൂര്‍: കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. വേശാല നെല്യോട്ട് വയലിലെ കെ.പ്രശാന്തനെ മയ്യില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാലസംഘം പ്രവര്‍ത്തകനെയാണു പ്രശാന്ത് പീഡിപ്പിച്ചത്.

ഒരാഴ്ച മുന്‍പ് ബാലസംഘം പ്രവര്‍ത്തനത്തിന് എത്തിയ കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റ് ചെയ്തത്. നെല്യോട്ട് വയല്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പ്രശാന്തിനെ, ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് നീക്കം ചെയ്തത്.