മത്സ്യത്തൊഴിലാളികളെ ഇളക്കി മറിക്കാൻ രാഹുൽ; പ്രചാരണത്തിന് തുടക്കം വൈപ്പിനിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2021 04:43 PM  |  

Last Updated: 21st March 2021 04:45 PM  |   A+A-   |  

The campaign started in Vypin

ഫയല്‍ ചിത്രം

 

കൊച്ചി: രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. 

നാളെ 11ന് കൊച്ചിയിലെത്തുന്ന രാഹുൽ ഗാന്ധി 11.30ന് സെൻറ്. തെരേസാസ് കോളജ് വിദ്യാർത്ഥികളുമായി സംവദിക്കും. പിന്നാലെ വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. വൈകീട്ട് ആലപ്പുഴയിലെത്തുന്ന രാഹുൽ ഗാന്ധി അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും പങ്കെടുക്കും. 

23ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തുന്ന അദ്ദേഹം കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാല, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പങ്കെടുക്കും. കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽ കുമാറാണ് ഇക്കാര്യം വ്യക്തമാക്കി.