പ്രചാരണത്തിനിടെ അൽഫോൺസ് കണ്ണന്താനം വീണു; വാരിയെല്ലിന് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2021 09:38 PM  |  

Last Updated: 29th March 2021 09:38 PM  |   A+A-   |  

Alphons Kannanthanam fell

അൽഫോൺസ് കണ്ണന്താനം പ്രചാരണത്തിൽ/ ഫെയ്സ്ബുക്ക്

 

കോട്ടയം: എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ വീണ് പരിക്കേറ്റു. വീഴ്‌ചയിൽ അദ്ദേഹത്തിന്റെ വാരിയെല്ലിനാണ് ക്ഷതമേറ്റത്.

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലാണ് അദ്ദേഹം ജനവിധി തേടുന്നത്. വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ പ്രചാരണം തുടരുമെന്ന് കണ്ണന്താനം വ്യക്തമാക്കി.