സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2021 07:15 AM  |  

Last Updated: 27th November 2021 07:23 AM  |   A+A-   |  

rain in kerala

ഫയല്‍ ചിത്രം


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലും രാത്രികാലങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാലുമാണ് അവധി പ്രഖ്യാപിച്ചത്. 

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി ‌ബാധകമാണ്. എന്നാൽ പൊതു പരീക്ഷകൾക്കും നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല.

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.  

തെക്കൻ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റും വീശിയേക്കും. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ സജീവമായതാണ് മഴ ശക്തമാകാൻ കാരണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും.