'എസ്എഫ്‌ഐ രാഷ്ട്രീയം പഠിച്ചത് മോദിയില്‍ നിന്നാണോ?'; വീണ്ടും വിമര്‍ശനവുമായി എഐവൈഎഫ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2021 04:53 PM  |  

Last Updated: 24th October 2021 04:53 PM  |   A+A-   |  

mahesh_kakkoth

മഹേഷ് കക്കത്ത്/ഫെയ്‌സ്ബുക്ക്

 

തിരുവനന്തപുരം: എംജി സര്‍വകലാശാല സംഘര്‍ഷത്തില്‍ എസ്എഫ്‌ഐയ്ക്ക് എതിരായ വിമര്‍ശനം അവസാനിപ്പിക്കാതെ എഐവൈഎഫ്. എസ്എഫ്‌ഐ നരേന്ദ്ര മോദിയില്‍ നിന്നും ആര്‍എസ്എസില്‍ നിന്നുമാണോ ഈ രാഷ്ട്രീയം പഠിച്ചതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ചോദിച്ചു. 

ഒരുമിച്ച് പോകേണ്ടവരെ തല്ലി വീഴ്ത്തുകയാണ് എസ്എഫ്‌ഐ. സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണ് എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം. നരേന്ദ്ര മോദിയില്‍ നിന്നാണോ എസ്എഫ്‌ഐ രാഷ്ട്രീയം പഠിച്ചത്?- മഹേഷ് കക്കത്ത് ചോദിച്ചു. 

കേരളത്തിലെ ക്യാമ്പസുകളെ ഏകാധിപത്യ ക്യാമ്പസുകളാക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്. മത്സരിക്കുന്നത് എല്ലാവരും എസ്എഫ്‌ഐ ആയാല്‍ പിന്നെ എന്ത് ജനാധിപത്യമാണ് ഉണ്ടാവുക. ഇത് അപകടരമാണെന്നും മഹേഷ് കക്കത്ത് പറഞ്ഞു.