പീഡനത്തിന് ഇരയായ 16 കാരി തൂങ്ങിമരിച്ച നിലയില്‍

കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട : പീഡനത്തിന് ഇരയായ പതിനാറുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പത്തനംതിട്ടയിലെ കോന്നിയിലാണ് സംഭവം. അയല്‍വാസിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 

കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ പ്രതി ഇപ്പോള്‍ ജയിലിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com