ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം; കോവിഡ് അവലോകനയോ​ഗം ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2021 07:48 AM  |  

Last Updated: 25th September 2021 07:48 AM  |   A+A-   |  

cm pinarayi vijayan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുമോ എന്ന കാര്യത്തിൽ തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകനയോ​ഗത്തിലായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് യോഗം. 

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടായേക്കും. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പാലിക്കേണ്ട മാർ​ഗരേഖയിലും തീരുമാനമെടുത്തേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.