തിരുവനന്തപുരം: വര്‍ക്കല താഴെ വെട്ടൂരില്‍ വള്ളം മറിഞ്ഞു. വള്ളത്തില്‍ ഉണ്ടായിരുന്നവരെ മറ്റു വള്ളക്കാര് രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായ മൂന്ന് മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മാഹിന്‍ (60),ഷാഹിദ് (35) ഇസ്മായില്‍ (45) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം. ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ് ബോട്ടിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. മറ്റ് വള്ളക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ